തൊടുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന് സുമനസുകളുടെ സഹായം തേടുന്നു. വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ വെച്ചുണ്ടായ വാഹന അപകടത്തേ തുടര്‍ന്ന് പരിക്കേറ്റ മടക്കത്താനം കൊച്ചങ്ങാടി പഴയമ്പലത്ത് ബിജു പി ബി(46) ആണ് തുടര്‍ ചികിത്സയക്കായി സഹായം തേടുന്നത്. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ കഴിഞ്ഞ മാര്‍ച്ച് 11 മുതല്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി ബിജു ചികിത്സയില്‍ തുടരുകയാണ്. തൊടുപുഴ സ്റ്റാര്‍ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു ബിജു.ബിജുവിന്റെ വരുമാനത്തില്‍ ആയിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
അച്ഛനും അമ്മയും ഭാര്യയും പത്താം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. അച്ഛന് നിത്യ രോഗിയാണ്. കുടുംബത്തിനു താങ്ങാനാവുന്നതിലും അധികം തുക ഇതിനോടകം ചികിത്സയ്ക്കായി മാത്രം ചിലവായി.
നാട്ടുകാരുടെയും പഞ്ചായത്ത് മെമ്പറുടെയും ബേക്കറി ഉടമയുടെയും സഹായത്തില്‍ ആണ് ഇതുവരെയുള്ള ചികിത്സക്കായി പണം കണ്ടെത്തിയത്. തുടര്‍ ചികിത്സയ്ക്കായി വലിയ ഒരു തുക തന്നെ വേണ്ടിവരും എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. എസ്ബിഐ വാഴക്കുളം ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20383266646 , ഐഎഫ്എസ് സി കോഡ്: എസ്ബിഐഎന്‍ 000784, ഫോണ്‍: 8281694930
പ്രതികരിക്കാൻ ഇവിടെ എഴുതുക: