കോട്ടയം: കെഎസ്ഇബിയില്‍ ജൂനിയര്‍ അസ്സിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ നിയമനത്തിന് നിരോധനം പ്രഖ്യാപിച്ച് വൈദ്യുതി വകുപ്പ്. റാങ്ക് പട്ടികയില്‍ ഇടംപിടിച്ച നൂറ്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഷോക്കടിച്ച അവസ്ഥയിലാണ്. ഈ തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് നിയമസഭയില്‍ മന്ത്രി എം.എം.മണി അറിയിച്ചിരുന്നുവെങ്കിലും നിയമനം നടത്തുന്നില്ല. നാലുമാസം കൂടി മാത്രമാണ് ഈ പട്ടികയുടെ കാലാവധി.
സംഘടനാ ശക്തിയുടെ പേരില്‍ മസ്ദൂര്‍ തസ്തികയിലുള്ളവരെ ഇരട്ട ഇന്‍ക്രിമെന്റ് നല്കി ജൂനിയര്‍.അസി. കാഷ്യര്‍ തസ്തികയിലേക്ക് നിയമിക്കുന്നത് സംശയകരമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമന നിരോധനം ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ നിരവധി തവണ വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: