എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണം : ബിജെപി

Monday 8 May 2017 10:24 pm IST

കോട്ടയം : അയ്മനത്ത് വീടും വാഹനങ്ങളും അടിച്ച് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു. അയ്മനം വഞ്ചിയത്ത് സുകുവിന്റെ വീടാണ് ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നത്. വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞാണ് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് നോക്കി നില്‍ക്കേയായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും ഉപയോഗിച്ചതിനും എക്‌പ്ലോസീവ് ആക്ട് പ്രകാരം അക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്രമത്തിന് ഇരയായ ഗൃഹനാഥന് ഒരു രാഷ്ടീയ ബന്ധവുമില്ല. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ര സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെപി സുരേഷ്, ജില്ലാ സെക്രട്ടറി സിഎന്‍ സുഭാഷ്, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെജി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.