എരുമേലി: നിയന്ത്രണം വിട്ട കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ക്ക് പരിക്ക്.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുമ്പില്‍ എരുമേലി മുണ്ടക്കയം പാതയില്‍ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അമല്‍ജോതി കോളേജ് ബി.സി.എ വിദ്യാര്‍ത്ഥികളായ എഴുകുമണ്‍ കൊച്ചുപൂങ്കുറിഞ്ഞിയില് എബനസര്‍ സലീം (22),കളരിക്കല്‍ ജസ്റ്റിന് (22),കാര്‍ ഓടിച്ച ഡ്രൈവര്‍ മുക്കൂട്ടുതറ മങ്കന്താനം ബോണി (24), കാര്‍ യാത്രക്കാരന് പാണപിലാവ് പറയരുപറമ്പില്‍ ജസ്റ്റിന് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.എരുമേലി ജംഗ്ഷനില്‍ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്റ്റാന്റില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ബസില്‍ ഇടിക്കുകയും തുടര്‍ന്ന് പാതയോരത്ത് ബൈക്കില്‍ നിന്ന ഏബനസര്‍ സലീംമിനേയും,ജസ്റ്റിനേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . പിന്നീട് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും ,കാറിലും ഇടിച്ച് അപടമുണ്ടാക്കിയ കാര്‍ സമീപത്തെ എസ് ബി റ്റി ശാഖയി നിന്ന് പ്രധാന റോഡിലേക്ക് വന്ന ഓട്ടോറിക്ഷയിലും ,മുണ്ടക്കയം ഭാഗത്ത് നിന്ന വന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.സമീത്തെ ദിശാബോര്‍ഡും തകര്‍ത്ത് മതിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്.കാര്‍ ഇടിച്ച യുവാക്കള്‍ക്ക് കാലിന് ഗുരുതര പരിക്കാണ്.ഇവരെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറിലുണ്ടായവര്ക്ക് നിസാര പരിക്കുകളാണ്. ഇവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എരുമേലി പൊലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: