ഡീഗോ മറഡോണ കോച്ചാകുന്നു

Monday 8 May 2017 10:45 pm IST

ബ്യൂനസ് അയേഴ്‌സ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ അല്‍ - ഫുജൈറാ ടീമിന്റെ കോച്ചാക്കി. രണ്ടാം ഡിവിഷന്‍ ക്ല്ബായ അല്‍-ഫുജൈറയുടെ കോച്ചാകാന്‍ സമ്മതിച്ചതായി മറഡോണ് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടെന്ന് സിന്‍ഹുവ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അല്‍-ഫുജൈറയുടെ പുതിയ കോച്ച് താനാണെന്ന് മറഡോണ പറഞ്ഞു. 2012 ല്‍ യുഎഇയിലെ അല്‍വാസ് ടീം മാനേജര്‍ സ്ഥാനത്തുനിന്ന് പരിച്ചുവിട്ടശേഷം ഇതാദ്യമായാണ് മറഡോണയ്ക്ക് കോച്ചിന്റെ ജോലി ലഭിക്കുന്നത്. അതേസമയം എഡ്്ഗാര്‍ഡോ ബൗസ യുഎഇ ദേശീയ ടീമിന്റെ കോച്ചാകുമെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയുടെ കോച്ചായിരുന്ന ബൗസയ്ക്ക് അടുത്തിടെയാണ് ആ ജോലി നഷ്ടമായത്്. യുഎഇ ദേശീയ ടീമിന് പുതിയ കോച്ചിനെ തേടുകയാണ്. അഞ്ചുവര്‍ഷം കാലവധി പൂര്‍ത്തിയാക്കിയ മെഹ്ദി അലി രാജിവെച്ചതിനെ തുടര്‍ന്നാണ് യുഎഇ പുതിയ കോച്ചിനെ തേടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.