ധോണി ലോകത്തെ മികച്ച കീപ്പര്‍: പ്രസാദ്

Monday 8 May 2017 10:48 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണി ലോകത്തെ മികച്ച വിക്കറ്റ് കീപ്പറെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ധോണിയെന്ന് എം.എസ്.കെ പ്രസാദ്. ധോണി ഇപ്പോഴും ലോകത്തെ മികച്ച കീപ്പറാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ ധോണിക്ക് മോശം ദിനങ്ങള്‍ ഉ്ണ്ടായിട്ടില്ലെന്ന്് പ്രസാദ് പറഞ്ഞു. ധോണിയുടെ സംഭാവനകളെ വാനോളം പുകഴ്ത്തി. അതേസമയം ഇപ്പോഴത്തെ ധോണിയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് പ്രസാദ് പ്രതികരിച്ചില്ല. ടീമിന് മുതല്‍ക്കൂട്ടാണ് ധോണി. നിര്‍ണായക നിമിഷങ്ങളില്‍ മികവ് കാട്ടാന്‍ കഴിയുന്ന താരമാണ്.നായകന്‍ വിരാട് കോഹ്‌ലി നയിക്കാന്‍ ഏറ്റവും മികച്ച വ്യക്തിയുമാണെന്ന് പ്രസാദ് പറഞ്ഞു. ധോണിയുടെ ബാറ്റിങ് ഫോമിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചര്‍ച്ചചെയ്‌തോയെന്ന ചോദ്യത്തിന് ലോകത്തെ മികച്ച കീപ്പറാണ് ധോണിയെന്നായിരുന്നു മറുപടി. ഇന്തന്‍ പ്രീമിയര്‍ ലീഗില്‍ 12 ഇന്നിംഗ്‌സില്‍ ധോണി നേടിയത്235 റണ്‍സ് മാത്രം.ഒരു മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സ്് നേടി റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിനെ വിജയത്തിലേക്ക് നയിച്ചു. വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ ധോണിയെ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോണിയുടെ ബാറ്റിങ് ഓര്‍ഡര്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി പ്രസാദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.