തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും അഭിപ്രായ സമന്വയം ഉണ്ടാക്കാനായില്ല. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളില്‍ ധാരണയിലെത്താതെ പാര്‍ലമെന്ററി പാര്‍ട്ടി അരമണിക്കൂറിനുള്ളില്‍ അവസാനിച്ചു.
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. സി.എഫ്. തോമസ് ഇന്നലത്തെ യോഗത്തിലും പങ്കെടുത്തില്ല. പനിയാണെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും സിഎഫ് പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നും നടന്നത് പ്രാഥമിക ചര്ച്ചമാത്രമാണെന്നും യോഗശേഷം പാര്‍ട്ടി ചെയര്മാന് കെ.എം. മാണി പ്രതികരിച്ചു. വിശദമായ ചര്‍ച്ച പിന്നീട് നടക്കുമെന്നും മാണി അറിയിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ചന്ദ്രഗിരിയിലായിരുന്നു യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: