ഹിന്ദു നേതൃസമ്മേളനം 12ന് ആലപ്പുഴയില്‍

Monday 8 May 2017 11:14 pm IST

ആലപ്പുഴ: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ സാമുദായിക സാംസ്‌കാരികസാമൂഹ്യ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ഹിന്ദു നേതൃസമ്മേളനം 12ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. രാവിലെ 10ന് ചിന്മയ മിഷന്‍ കേരള ചീഫ് വിവിക്താനന്ദ സരസ്വതി സ്വാമി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം വിഷയാവതരണം നടത്തും. ക്ഷേത്രഭരണം കയ്യടക്കുന്ന സര്‍ക്കാര്‍ നടപടി, മതചിഹ്നം ഉപയോഗിച്ചുള്ള ഭൂമി കയ്യേറ്റം, ഭൂതഹിതര്‍ക്ക് പാര്‍പ്പിട ഭൂമി, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ബിജു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.