കോഴിക്കോട്: മെയ് 15 നുളളില്‍, ഭക്ഷ്യ ഗുണനിലവാര നിയമ പ്രകാരം ലൈസന്‍സ്/ രജിസ്ട്രേഷന് എടുക്കാത്തവരുടെ സ്ഥാപനം ഇനി ഒരറിയിപ്പ് കൂടാതെ അടച്ചുപൂട്ടുന്നതും, പ്രൊസി ക്യൂഷന് നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഫുഡ് സേഫ്റ്റി അസി. കമ്മീഷണര്‍ അറിയിച്ചു.
ഭക്ഷണ സാധനങ്ങള്‍ വില്‍പ്പനക്കായി/പൊതു ഉപയോഗത്തിനായി കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപ നങ്ങള്‍, തെരുവോര കച്ചവടക്കാര്‍, കുടുംബശ്രീ യൂനിറ്റുകള്‍, വീട് കേന്ദ്രീകരിച്ച് ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നവര്‍, ഉച്ച ഭക്ഷണം നല്കുന്ന വിദ്യാഭ്യാസ സ്ഥാപന ങ്ങള്, ഹോസ്റ്റല്‍ മെസ്സുകള്‍, സ്കൂള്‍ കോളേജ് മെസ്സുകള്‍/ക്യാന്റീനുകള്‍, ഉത്സവ/എക്സിബിഷന് സ്ഥലങ്ങളിലെ കടകളും സ്റ്റാളുകളും, ആരാധനാല യങ്ങളില്‍ നടത്തുന്ന അന്നദാനം, കുടിവെളളം വാഹന ങ്ങളിലേക്കു വിതരണം ചെയ്യുന്ന സ്വകാര്യ വ്യക്തി കളും, ടാങ്കറുക ളിലും, ടാങ്കുകളിലും മറ്റു വാഹന ങ്ങളിലും വിതരണം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗം സ്ഥാ പനങ്ങളും വ്യക്തികളും, ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമ പ്രകാരം ലൈസന്‍സ്/രജിസ്ട്രഷന് എടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: