സോള്‍: ദക്ഷിണ കൊറിയയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെ അഴിമതിക്കേസില്‍ ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെടുപ്പ്.
മിതവാദിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി മൂണ്‍ ജെ ഇന്‍ ആണ് സാധ്യതകളില്‍ മുന്നില്‍. പീപ്പിള്‍സ് പാര്‍ട്ടിയുടെ ആന്‍ ചോ സൂ ആണ് മുഖ്യ എതിരാളി. അമേരിക്കന്‍ ഇടപെടലുകളെ ഒരു പരിധി വരെ അംഗീകരിക്കുന്നയളാണ് സൂ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹോങ് ജൂണ്‍ പോയും ഒപ്പത്തിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: