തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രി ജി.സുധാകരന്റെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബഹളം. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.
പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന്, പ്രസക്തമല്ലാത്ത വിഷയം സഭയില്‍ ഉന്നയിക്കാനാവില്ലെന്നു വ്യക്തമാക്കി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കവും ഉടലെടുത്തു. പ്രതിപക്ഷത്തിന്റെ അവകാശങ്ങളും സ്പീക്കര്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പോരായ്മകള്‍ ഉന്നയിക്കാന്‍ പറ്റില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ചെയറിനെ സമ്മര്‍ദ്ദത്തിലാക്കരുതെന്നായിരുന്നു ഇതിന് സ്പീക്കറുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: