പാചകവാതകം: കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യം തള്ളി

Tuesday 12 July 2011 3:19 pm IST

തിരുവനന്തപുരം: സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. പാചകവാതക വിലവര്‍ദ്ധനവിനെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് പകരം സബ്മിഷന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന്‌ വിഷയം സബ്മിഷനായി സഭയില്‍ അവതരിപ്പിച്ച എളമരം കരീം ആവശ്യപ്പെട്ടു. ഇന്ന്‌ കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തിലുള്ള തീരുമാനം എടുക്കുന്നതിന്‌ മുമ്പ്‌ സഭയുടെ വികാരം അടിയന്തര സന്ദേശമായി കേന്ദ്രത്തെ അറിയിക്കണമെന്നും എളമരം കരീം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രമേയം പാസ്സാക്കണമെന്ന നിര്‍ദ്ദേശം തള്ളിയ മന്ത്രി ടി.എം ജേക്കബ് സഭയുടെ വികാരം കേന്ദ്രത്തെ അറിയിക്കാമെന്ന്‌ മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.