ക്ഷേത്രത്തിലെ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

Tuesday 9 May 2017 1:10 pm IST

കൊട്ടാരക്കര: ക്ഷേത്ര ശ്രീകോവില്‍ കുത്തിതുറന്നു പണം അപഹരിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. തെന്മല ഇടമണ്‍ 34 പട്ടയകൂപ്പ് ചരുവിള പുത്തന്‍ വീട്ടില്‍ സുരേഷ് (31) ആണ് പിടിയിലായത്. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിനു സമീപമുള്ള പനയ്ക്കല്‍ കാവ് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തി തുറന്നാണ് അകത്ത് സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ചു പണം അപഹരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ഉപദേശസമിതി അംഗങ്ങളെയും ദേവസ്വം ബോര്‍ഡിനെയും വിവരമറിയിച്ചു. ഉപദേശകസമിതി അംഗങ്ങള്‍ പലരോടും നടത്തിയ അന്വേഷണത്തിനിടയിലാണ് ലോട്ടറി വില്‍പ്പനക്കാര്‍ സംശയകരമായ രീതിയില്‍ ഒരാളിനെ കണ്ടതായി പറഞ്ഞത്. രാവിലെ ഏഴിന് ഗണപതിക്ഷേത്രത്തിന്റെ കുളക്കടവില്‍ ലോട്ടറിക്കാര്‍ പറഞ്ഞ രീതിയിലുള്ള ആളിനെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ ഇയാളുടെ സഞ്ചിയില്‍ നിന്നും പോക്കറ്റില്‍ നിന്നും പണം കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഒരാഴ്ച്ച കാലമായി ഗണപതി ക്ഷേത്രപരിസരത്തും, പനയ്ക്കല്‍ കാവ് ക്ഷേത്ര പരിസരത്തും കറങ്ങിനടന്നിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. പുലര്‍ച്ചെ രണ്ടിനാണ് കാണിക്കവഞ്ചി എടുത്ത് പുറത്ത് കൊണ്ട് വന്ന് കുത്തി തുറന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കാണിക്ക വഞ്ചിയിലുണ്ടായിരുന്ന നാണയങ്ങളും കാണിക്കവഞ്ചിയും ശ്രീകോവിലിന് സമീപം ഉപേക്ഷിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നും 5000 രൂപ കണ്ടെടുത്തു. നേരത്തെ കുളത്തൂപ്പുഴ, അടൂര്‍ എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങളിലെ വഞ്ചി മോഷണ കേസില്‍ പ്രതിയാണ്. ഈ കേസില്‍ എട്ടുമാസത്തോളം ജയില്‍ശിക്ഷ അനു'വിച്ചശേഷം പുറത്തിറങ്ങിയിട്ട് 10 ദിവസം കഴിഞ്ഞതെയുള്ളൂ. വിരലടയാള വിദഗ്ദസംഘം സം'വസ്ഥലം പരിശോധിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.