തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചു എന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ജസ്റ്റീസ് മദന്‍ ബി. ലോക്കുര്‍ അധ്യക്ഷനായ ബെഞ്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന സര്‍ക്കാരും പിന്‍വലിച്ചു. കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത സെന്‍കുമാറിന്റെ അഭിഭാഷകന്റെ കൂടി അഭിപ്രായം കേട്ട ശേഷമാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമിക്കണം എന്ന ഉത്തരവ് നടപ്പിലാക്കുന്നത് മനപൂര്‍വ്വം വൈകിപ്പിച്ചു എന്നാരോപിച്ചാണ് ടി.പി സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: