ബ്രിട്ടനില്‍ നാണയമരം വളരുന്നു!!

Tuesday 9 May 2017 5:34 pm IST

ലണ്ടന്‍: ബ്രിട്ടനിലെ വടക്കന്‍ യോര്‍ക്ക് ഷയറില്‍ നാണയമരങ്ങള്‍. ഇവിടെ ഏഴ് നാണയമരങ്ങളുണ്ട്. ഇവിടുത്തെ ചില മരങ്ങളില്‍ നാണയം വച്ചാല്‍ ഭാഗ്യമുണ്ടാകുമെന്നാണ് പഴയകാലം മുതല്‍ക്കുള്ള വിശ്വാസം. അങ്ങനെ ഭാഗ്യാന്വേഷികള്‍ ചുറ്റികയുമായി വന്ന് നാണയം മരത്തില്‍ അടിച്ചുറപ്പിക്കും. അങ്ങനെ മരത്തിന്റെ തൊലി അല്പ്പം പോലും പുറത്തു കാണാത്ത വിധം നാണയമുറപ്പിച്ച മരങ്ങളാണ് ഇവ ഏഴും. പടുകൂറ്റന്‍ മരങ്ങളില്‍ പുരാതന കാലം മുതല്‍ക്കുള്ള നാണയങ്ങളുണ്ട്. ഇവ അനുഗ്രഹമരങ്ങളെന്നാണ് ഒരു നാട്ടുകാരന്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.