കാണ്‍പൂര്‍: യുപിയിലെ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസും സഖ്യം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഒന്നിച്ച് ശക്തമായി നേരിടുമെന്ന് അഖിലേഷ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ഒരു ചലനവുമുണ്ടാക്കാനാകാതെ പോയ സാഹചര്യത്തില്‍ സഖ്യം പിരിഞ്ഞേക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് അഖിലേഷ് നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതാണ് തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് കാരണമെന്ന് മുലായം സിങ് യാദവ് പ്രസ്താവിച്ചതിന് പിന്നാലെയാണ് അഖിലേഷ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെ ചൊല്ലിയാണ് മുലായവും അഖിലേഷും തമ്മില്‍ തെറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: