ശാസ്ത്രപഠനക്കളരി

Tuesday 9 May 2017 4:48 pm IST

കണ്ണൂര്‍: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് സംഘടിപ്പിക്കുന്ന ശാസ്ത്ര മുകുളം യങ് സയന്റിസ്റ്റ് @ കണ്ണൂര്‍, ശാസ്ത്രപഠനക്കളരി 12-ാമത് ക്ലാസ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഗണിത ശാസ്ത്ര അസോസിയേഷന്‍ പ്രതിനിധി എന്‍.സുജിത്ത്, കെ.കെ.മോഹനന്‍, പി.പി.സോന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മലയാള സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഡോ.ഇ. ഉണ്ണികൃഷ്ണന്‍ ക്ലാസ്സെടുത്തു. ഇന്ന് രാവിലെ 9.30 ന് പി.ജാനകി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പോലീസ് ചീഫ് ശിവ വിക്രം ക്ലാസ്സെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.