സൂര്‍ദാസ് അനുസ്മരണസഭ 11 ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍

Tuesday 9 May 2017 7:18 pm IST

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ (സക്ഷമ) ആഭിമുഖ്യത്തില്‍ സൂര്‍ദാസ് അനുസ്മരണ സഭ 2017 മെയ് 11 ന് വൈകുന്നേരം 5.30 ന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.വൈക്കം വിജയലക്ഷ്മി, സി.വി.നാരായണന്‍ (മാതൃകാ അന്ധവിദ്യാലയം ധര്‍മ്മശാല), രവീന്ദ്രന്‍ (ആശ്രയ സ്വാശ്രയ കേന്ദ്രം, മാതമംഗലം), പി.വിനോദ് (അധ്യാപകന്‍, കാസര്‍കോട് അന്ധവിദ്യാലയം), ശമീമ ടീച്ചര്‍ (സെക്രട്ടറി, അത്താണി ഹോം ഫോര്‍ വിഡോസ് ആന്റ് ഓര്‍ഫന്‍സ്, ആയിക്കര, കണ്ണൂര്‍), എന്നിവരെ ആദരിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസംഘചാലക് അഡ്വക്കറ്റ് കെ.കെ.ബാലറാം സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ലോകപ്രശസ്ത സംഗീതജ്ഞ വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതസന്ധ്യ. സക്ഷമ ദേശീയ തലത്തില്‍ നടത്തിവരുന്ന കോര്‍ണിയ അന്ധത്വമുക്ത ഭാരത് അഭിയാന്‍ (കാമ്പ) പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ആയിരം പേരുടെ നേത്രദാന സമ്മതപത്രം കാമ്പ കോ-ഓഡിനേറ്റര്‍ പി.അരവിന്ദാക്ഷന്‍ ഏറ്റുവാങ്ങും. കനറാ ബാങ്ക് കണ്ണൂര്‍ റീജിയണല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.കെ.ശ്രീകാന്ത് ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണം വിതരണം ചെയ്യും. റിട്ട.ലഫ്റ്റനന്റ് ജനറല്‍ വിനോദ് നായനാര്‍, ചാല ശാന്തിദീപം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലറാണി ടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിക്കും. സക്ഷമ ജില്ലാ പ്രസിഡണ്ട് ഡോ.പ്രമീള ജയറാം അധ്യക്ഷത വഹിക്കും. സക്ഷമ ജില്ലാ സെക്രട്ടറി ടി.ഒ.രാജേഷ് സ്വാഗതവും അനുരാജ് മാസ്റ്റര്‍ നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ സക്ഷമ ജില്ലാ പ്രസിഡണ്ട് ഡോ.പ്രമീള ജയറാം, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഒ.രാജേഷ്, ജില്ലാ സെക്രട്ടറി രാം പ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ട് ജയശ്രീ ജയരാജ്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലാ സംഘടനാ സെക്രട്ടറി സി.സി. ഭാസ്‌കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.