പത്തു കടന്നവര്‍ക്ക് പതിനൊന്ന് ഉറപ്പ

Tuesday 9 May 2017 7:17 pm IST

ആലപ്പുഴ: പത്താം ക്ലാസില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്കെല്ലാം പ്ലസ് വണ്‍ പ്രവേശനം ഉറപ്പ്. ഇത്തവണ 24,594 വിദ്യാര്‍ത്ഥികളാണു പത്താം ക്ലാസ് പരീക്ഷയില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയത്. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, ടെക്‌നിക്കല്‍, റസിഡന്‍ഷ്യല്‍ എന്നീ വിഭാഗങ്ങളിലെ 125 സ്‌കൂളുകളിലായി സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ 27,016 സീറ്റുകളാണുള്ളത്. സയന്‍സിനു 15,336 സീറ്റും ഹ്യുമാനിറ്റീസിനു 3,950 സീറ്റും കോമേഴ്‌സിന് 7,730 സീറ്റും ഉണ്ട്. ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ അധികം ഉണ്ട്. കൂടാതെ ഐടിഐ, ഐടിസി, പോളിടെക്‌നിക് തുടങ്ങി നിരവധി ഉപരി പഠന സാദ്ധ്യതകള്‍ വേറെയും. പ്ലസ്‌വണ്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകള്‍ സഹിതം പരിശോധനയ്ക്കായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. അവസാന തീയതി 22 ആണ്. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്‌മെന്റ് തീയതി 29. ആദ്യ അലോട്‌മെന്റ് ജൂണ്‍ അഞ്ചിനാണ്. മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂണ്‍ 14നു പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുഖ്യഘട്ടം കഴിഞ്ഞു. പുതിയ അപേക്ഷകള്‍ ക്ഷണിച്ചു. സപ്ലിമെന്ററി അലോട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി പ്രവേശന നടപടികള്‍ ജൂലൈ 22ന് അവസാനിപ്പിക്കും. കഴിഞ്ഞ വര്‍ഷം വിവിധ സ്‌കൂളുകളില്‍ ഒന്നാമത്തെ അലോട്‌മെന്റിനു ശേഷം പ്രവേശനം ലഭിച്ച വിവിധ കാറ്റഗറികളിലെ അവസാന റാങ്കും അതിന്റെ ഡബ്ല്യുജിപിഎയും (വെയ്‌റ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ്) ംംം.വരെമു. സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ പരിശോധിക്കാന്‍ കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.