തുറവൂര്‍: ദേശീയ പാതയോരത്തെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഒന്നാംഘട്ട ജോലികള്‍ പൂര്‍ത്തിയായി. ദേശീയപാത അതോറിറ്റി ചേര്‍ത്തല ഡിവിഷനിലെ ചേര്‍ത്തല ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയാണ് ഒഴിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത് .മുന്‍ കൂട്ടി നോട്ടീസ് നല്കിയ ശേഷമാണ് ഒഴിപ്പിച്ചത്. പാതകളുടെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകളെല്ലാം പിഴുതു മാറ്റി. കൈയേറിക്കെട്ടിയ പെട്ടിക്കടകളും കച്ചവട സ്ഥാപനങ്ങളും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കി. ഒരാഴ്ചയ്ക്കുശേഷം രണ്ടാം ഘട്ടം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് അസി. എഞ്ചീനിയര്‍ ബി.സോണിയ അറിയിച്ചു. ഒഴിപ്പിച്ച ഭാഗങ്ങളില്‍ തന്നെ വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടൊയെന്ന് രണ്ടാം ഘട്ടം ഒഴിപ്പിക്കലിനു മുമ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് അവര്‍ വ്യക്തമാക്കി. വീണ്ടും കൈയേറ്റം നടന്നിട്ടുണ്ടെങ്കില്‍ ഒരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചുനീക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: