ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം: ഇരിട്ടിയില്‍ ജനകീയ ശുചീകരണം നടത്തി

Tuesday 9 May 2017 8:08 pm IST

ഇരിട്ടി: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ ഇന്നലെ ജനകീയ ശുചീകരണം നടന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 16 ഗ്രൂപ്പുകളായി ഇരിട്ടിയുടെ വിവിധ മേഖലകളില്‍ നടന്ന ശുചീകരണ പ്രവൃത്തിയില്‍ വ്യാപാരി, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് സംഘടനകള്‍, ചുമട്ടു തൊഴിലാളികള്‍, ഓട്ടോ ടാക്‌സി െ്രെഡവര്‍മാര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരസഭയിലെ മുഴുവന്‍ വീടുകളിലും, സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തുകയും പകര്‍ച്ചവ്യാധികളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുകയും ചെയ്തിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. പി.പി.ഉസ്മാന്‍, പി.കെ.ബള്‍ക്കീസ്, സി.മുഹമ്മദലി, എന്‍.കെ.ഇന്ദുമതി, പി.എം.രവീന്ദ്രന്‍, അന്‍സല്‍ ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.