കണ്ണൂര്‍: കേരള എന്‍ജിഒ സംഘ് കുടുംബ സംഗമവും വനിതാ പ്രവര്‍ത്തക കണ്‍വെന്‍ഷനും 13 ന് 10 മണിക്ക് ചൊവ്വ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് ഉദ്ഘാടനം ചെയ്യും. സീമജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തും. ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ്കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി,മധുസൂധനന് തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചക്ക് 2.30 ന് ആരോഗ്യവും സന്തോഷവും എന്ന വിഷയത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് സീനിയര്‍ ഫാക്കല്‍റ്റി മനോജ് മാസ്റ്റര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന് അധ്യക്ഷത വഹിക്കും. സജീവന് ചാത്തോത്ത് സ്വാഗതം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: