ന്യൂദല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യന്‍ നായിക ജുലാന് ഗോസ്വാമി. ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് ജുലാന് ചരിത്രം രചിച്ചത്.
ചതുര്‍രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മീഡിയം പേസര്‍ ജുലാന്റെ ആകെ വിക്കറ്റ് നേട്ടം 181 ആയി. ഓസ്ട്രേലിയയുടെ കാതറിന് ഫിറ്റ്സ്പാട്രിക്സിന്റെ 10 വര്‍ഷം പഴക്കുമുള്ള റെക്കോര്‍ഡാണ് പഴംകഥയായത്. 153 മത്സരങ്ങളില്‍ നിന്നുമാണ് ജുലാന് ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
34കാരിയായ ജുലാന് 2007ലെ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവാണ്. 2002ല്‍ ഇന്ത്യന്‍ ടീമിലെത്തിയ ജുലാന് അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: