ചെറുപുഴ: വോള്‍ട്ടേജ് ക്ഷാമത്താല്‍ കുടിവെള്ളം മുട്ടി മുപ്പതോളം കുടുംബങ്ങള്‍. പ്രശ്നം പരിഹരിക്കുന്നതിനായി ത്രീ ഫെയിസ് ലൈന്‍ ആക്കണമെന്നാവശ്യപ്പെട്ട് പുളിങ്ങോം മഖാമിനും ഉമയംചാലിനും ഇടയിലുള്ള മുപ്പതോളം കുടുംബങ്ങള്‍ ചെറുപുഴ വൈദ്യുതി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്കി. ഈ പ്രദേശത്ത് വോള്‍ട്ടേജ് ഉണ്ടാവുക എന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി മോട്ടോറുകള്‍ ഒന്നുംതന്നെ പ്രവര്‍ത്തിക്കാറില്ല. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉണ്ടാകുന്ന വോള്‍ട്ടേജിലാണ് ഇവിടുത്തുകാര്‍ മോട്ടോര്‍ അടിച്ച് വെള്ളം ശേഖരിക്കുന്നത്. ഈ സമയം വരെ ഉറക്കളച്ചിരുന്നാലാണ് അല്‍പ്പം വെള്ളം കിട്ടുകയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എ.ജി. മജീദ്, ജിന്‍സ് കൊല്ലംപറമ്പില്‍, സി.വി.മറിയം, എന്‍.എം.അബ്ദുല്‍ റൗഫ്, റുക്സാന അഷ്റഫ്, എ.ജി.കുഞ്ഞാമിന, കൈപ്പള്ളി ജോസ് എന്നിവര്‍ പരാതി നല്‍കുന്നതിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: