കണ്ണൂര്‍: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് സംഘടിപ്പിക്കുന്ന ശാസ്ത്ര മുകുളം യങ് സയന്റിസ്റ്റ്@കണ്ണൂര്‍, ശാസ്ത്രപഠനക്കളരി 13-ാമത് ക്ലാസ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പി.ജാനകി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വിനീത അദ്ധ്യക്ഷത വഹിച്ചു. പി.ആര്.വസന്തകുമാര്‍, എ.വി.അജയകുമാര്‍, കെ.കെ.മോഹനന് എന്നിവര്‍ സംസാരിച്ചു. ശ്രുതി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷ്ണ എസ്.കൃഷ്ണന് ഗണിത പസ്സിലുകളും ആദിത്യ ശ്രീകുമാര്‍ പുസ്തക പരിചയവും നടത്തി. എസ്സിഇ ആര്‍ടി ന്യൂ മാത്സ് ഫാക്കല്‍റ്റി അംഗം സി. ഉഷ ക്ലാസ്സെടുത്തു.
ഇന്ന് രാവിലെ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ ഡോ.സി.രാധാകൃഷ്ണന് ക്ലാസ്സെടുക്കും. ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ സര്‍വ്വകലാശാല റിസര്‍ച്ച് ഗൈഡ് ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: