തൃശൂര്‍: പൊരിങ്ങല്ക്കുത്തിനടുത്ത് പുളിയിലപ്പാറയില്‍ ആനയുടെ ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. പൂമുള്ളി ബാബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. അടുക്കള പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. ആനയെത്തിയതറിഞ്ഞ് ബാബുവും കുടുംബവും വീട്ടില്‍ നിന്നു ഇറങ്ങിയോടി.
മുറ്റത്തു നിന്ന തൈതെങ്ങും മറിച്ചിട്ടാണ് ആനതിരിച്ചുപോയത്. കുറെ നാളുകളായി ഈ ഭാഗത്ത് ചുറ്റിതിരിയുന്ന ഒറ്റയാനാണ് വീട് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: