കൊടുങ്ങല്ലൂര്‍: മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മായ സജീവനെ ആക്രമിച്ച സിപിഐ ഗുണ്ടകളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.ഗുണ്ടകളെ സംരക്ഷിക്കുന്ന എംഎല്‍എ യുടേയും പോലീസിന്റേയും നടപടിയല് യോഗം പ്രതിഷേധിച്ചു.
മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: നിവേദിത ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല സെക്രട്ടറി അഡ്വ: ഉല്ലാസ് ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് പ്രമീള സുദര്ശനന്, എം.ജി.പ്രശാന്ത് ലാല്‍, എല്‍.കെ. മനോജ്, വി.ജി.ഉണ്ണികൃഷ്ണന്, എ.പി.സന്തോഷ്.കെ.എസ്.ശിവറാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: