ചാലക്കുടി: പേരിയാരം,കോടശ്ശേരി പഞ്ചായത്തുകളില്വേനല് മഴയിലും,ചുഴലി കാറ്റിലും വ്യാപകമായി കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കോടശ്ശേരി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.
കൃഷി നശിച്ച സ്ഥലങ്ങള്‍ ബിജെപി,കര്‍ഷകമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു.കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ.നാരായണന്, സി.ഡി.ഗിരീഷ്,എന്‍.ആര്സുബ്രഹ്മണ്യന് എ.എ.പ്രസാദ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: