പാലം അപകടാവസ്ഥയില്‍: ഭീതിയോടെ നാട്ടുകാര്‍

Tuesday 9 May 2017 9:15 pm IST

 

കൈവരി തകര്‍ന്ന
അരിയോടി പാലം

പൂച്ചാക്കല്‍: ഉളവെയ്പ്-പൂച്ചാക്കല്‍ റോഡിലെ അരിയോടി പാലം ദ്രവിച്ച നിലയില്‍. ഭീതിയോടെ നാട്ടുകാര്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം കൈവരി തകര്‍ന്ന അവസ്ഥയിലാണ്.
ഒരു കോടി 13 ലക്ഷം രൂപ മുടക്കി റോഡ് പുനര്‍നിര്‍മാണത്തിന് നടപടിയായെങ്കിലും പാലം ഗതാഗത യോഗ്യമാക്കാനും കൈവരി സ്ഥാപിക്കാനും അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. 1962ല്‍ നിര്‍മിച്ച പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്ത് വന്ന നിലയിലാണ്.
റോഡ് വീതി കൂട്ടി പുനര്‍നിര്‍മിച്ചതോടെ കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള യാത്ര അപകടകരമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.