വേനല്‍ക്കാല പാനീയങ്ങള്‍

Tuesday 9 May 2017 9:30 pm IST

ചൂടുകൂടുതലാണിപ്പോള്‍. ശരീരത്തില്‍ നിന്ന് കൂടുതല്‍ അളവില്‍ ജലനഷ്ടം ഉണ്ടാകുന്ന കാലം. ശരീരം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. തിളപ്പിച്ചാറ്റിയ ശുദ്ധജലമാണ്് ഉത്തമം. വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ മറ്റ് പാനീയങ്ങള്‍ പരിചയപ്പെടാം. സംഭാരം ദാഹമകറ്റാന്‍ നമ്മുടെ മോരിന്‍വെള്ളത്തെ വെല്ലാന്‍ ആരുമില്ല. അന്നജം, കൊഴുപ്പ് എന്നിവ സംഭാരത്തില്‍ കുറവാണ്. കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളും ജീവകം ബി 6, ബി 12 എന്നിവയും സംഭാരത്തില്‍ ധാരാളമായുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും ശരീരത്തില്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കാനും കഴിയുന്ന സംഭാരം ദിവസവും കുടിക്കുന്നത് ഏറെ നല്ലതാണ്. ആവശ്യമായ ചേരുവകള്‍ 1. തൈര് - 200 മില്ലി 2. ഇഞ്ചി - ചെറിയ കഷണം 3. കറിവേപ്പില ഒരു തണ്ട് 4. മല്ലിയില - ഒരു തണ്ട് 5. കാന്താരി മുളക് - രണ്ടെണ്ണം 6. നാരകത്തിന്റെ ഇല - മൂന്നെണ്ണം 7. ഉപ്പ്, വെള്ളം പാകത്തിന് തയാറാക്കുന്ന വിധം രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൈര് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. സംഭാരം തയ്യാര്‍. വെള്ളരി ജ്യൂസ് ആവശ്യമുള്ള സാധനങ്ങള്‍ 1. വെള്ളരി (കക്കരി) - ഒന്ന് 2. ഇഞ്ചി - ഇടത്തരം കഷ്ണം 3. പഞ്ചസാര -മൂന്ന് ടീസ്പൂണ്‍ 4. ജീരകപ്പൊടി-അര ടീസ്പൂണ്‍ 5. ഉപ്പ് - പാകത്തിന് 6. വെള്ളം - ഒരു കപ്പ് തയാറാക്കുന്ന വിധം കക്കരി, ഇഞ്ചി എന്നിവ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കക്കരി, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഇതിലേക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഐസ് ചേര്‍ത്തും ഉപയോഗിക്കാം. നന്നാറി സര്‍ബത്ത് പോഷക സമൃദ്ധമാണ് നന്നാറി സര്‍ബത്ത്. നന്നാറിയുടെ വേരില്‍ നിന്ന് എടുക്കുന്ന സത്ത് ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്. 1 നന്നാറി സര്‍ബത്ത്- മൂന്ന് ടീസ്പൂണ്‍ 2 വെള്ളം - നാല് ഗ്ലാസ് 3 ബദാം പേസ്റ്റ്- ഒരു ടീസ്പൂണ്‍ 4 പഞ്ചസാര - ആവശ്യത്തിന് 5 നാരങ്ങ നീര് - അഞ്ച് ടീസ്പൂണ്‍ തയാറാക്കുന്ന വിധം നന്നാറി സര്‍ബത്തും നാരങ്ങാ നീരും വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിനു ശേഷം പഞ്ചാര കൂടി ഈ ലായനിയിലേക്ക് ചേര്‍ക്കുക. പഞ്ചസാര അലിഞ്ഞ ശേഷം ബദാം പേസ്റ്റും ചേര്‍ത്ത് ഇളക്കുക. രക്തശുദ്ധീകരണത്തിന് ഉത്തമമാണ് നന്നാറി സര്‍ബത്ത് പുതിനയില ചെറുനാരങ്ങാ ജ്യൂസ് പുതിന ഇലയും നാരങ്ങയും ചേര്‍ത്ത് തയാറാക്കുന്ന പാനീയമാണിത്. മനുഷ്യ ശരീരത്തിന് ഗുണകരമാകുന്ന നിരവധി കാര്യങ്ങള്‍ ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനും നന്ന്. ഒരു ഉത്തമ വേദന സംഹാരി കൂടിയായ പുതിന വായ്‌നാറ്റം അകറ്റാനും ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മികച്ചതാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. 1. നാരങ്ങ- രണ്ടെണ്ണം 2. പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍ 3. പുതിനയില - നാല് തണ്ട് 4. വെള്ളം -250 മില്ലി 5. ഇഞ്ചി - ചെറിയ കഷ്ണം. തയാറാക്കുന്ന വിധം പഞ്ചസാര പാകത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പാനിയാക്കി എടുക്കുക. നാരങ്ങാ നീര് പിഴിഞ്ഞ് ഇഞ്ചിയും പുതിനയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചെടുത്ത മിശ്രിതം പഞ്ചസാര പാനിയില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.