കണ്ണൂര്‍: കുടുംബശ്രീ 19-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ നടക്കുന്ന കലാകായികമേളയായ അരങ്ങ് -2017 ന്റെ തലശ്ശേരി മേഖലാ മത്സരങ്ങള്‍ക്ക് കോട്ടയം ഗ്രാമപഞ്ചായത്തില്‍ ഇന്ന് തുടക്കംകുറിക്കും. കൂത്ത്പറമ്പ്, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമികതല മത്സരങ്ങളില്‍ വിജയിച്ചവരാണ് തലശ്ശേരി മേഖലാതലത്തില്‍ പങ്കെടുക്കുക.
ഇന്ന് രചനാ മത്സരങ്ങളാണ് നടക്കുക. നാളെ നാട്യശ്രീ, ഗാനശ്രീ എന്നീ വേദികളിലായി കലാമത്സരങ്ങള്‍ നടക്കും. ലളിതഗാനം, നാടന്‍പാട്ട്, കവിതാലാപനം, തിരുവാതിര, നാടന്‍നൃത്തം, ഒപ്പന, നാടകം തുടങ്ങിയവ രണ്ട് വേദികളിലായി അരങ്ങേറും. സമാപന സമ്മേളനം നാളെ വൈകുന്നേരം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാതലമത്സരങ്ങള്‍ 16, 17 തീയതികളില്‍ പാപ്പിനിശ്ശേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: