വൈക്കം; വേമ്പനാട് കായലിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കു വ്യാപകമായ കൈയ്യേറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുതിന് ബി ജെ പി വൈക്കം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. അധിക്യതരുടെ ഒത്താശയോടെയാണ് കൈയ്യേറ്റങ്ങള്‍ നടക്കുനത്. മറവന്തുരുത്ത് പഞ്ചായത്തിലെ മേക്കരയില്‍ ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കല്‍ക്കെട്ട് പൊളിച്ച് മാറ്റിയത് കൈയ്യേറ്റകാരെ സഹായിക്കുതിന് വേണ്ടിയാണ്.
കായല്‍ കയ്യേറുന്നവരും ചില ഉദ്ദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിക്കുള്ള തെളിവാണിത്. തീരദേശനിയമങ്ങളും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കായല്‍ തീരത്ത് വ്യാപകമാണ്. മല്‍സ്യതൊഴിലാളികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടിപ്പിച്ച് ചെമ്പ് കായല്‍ പദ്ധതിക്കെതിരെ ബിജെപിയുടെ നേത്യത്ത്വത്തില്‍ നടത്തിയതുപോലുള്ള പ്രക്ഷോഭത്തിന് രൂപം നല്‍കുതിന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം കെ. ജി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജി.ലിജിന്‍ ലാല്‍, നേതാക്കളായ വൈക്കം ഗോപകുമാര്‍, അഡ്വ. പി.കെ .ഷാജി, പി.ആര്. സുഭാഷ്, എസ്.എന്‍. വി.രൂപേഷ്, കെ.കെ.കരുണാകരന്, ഒ.മോഹനകുമാരി, വിനൂബ് വിശ്വം, ലേഖ അശോകന്, പി.ഡി.സുനില്‍ ബാബു, വി.ശിവദാസ്,എം.ആര്.ഷാജി, കെ.ആര്. ശ്യാംകുമാര്‍, ജോര്‍ജ്ജ് ബ്രഹ്മമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: