കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്തു

Tuesday 9 May 2017 9:46 pm IST

കോട്ടയം: കേന്ദ്രസഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകണമെന്ന് ജോസ്. കെ .മാണി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനുളള ഡിസ്ട്രിക്ട് ഡലവപ്പ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. സംസദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം പുതുതായി ദത്തെടുത്തിട്ടുളള തലനാട് ഗ്രാമപഞ്ചായത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജോയ് എബ്രഹാം എം.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.