നെടുങ്കണ്ടം: വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ എക്സൈസ് പിടിയില്‍. ബോഡിമെട്ടില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. മൂന്നാര്‍ ഇക്കനഗര് കോളനിയില്‍ താമസിക്കുന്ന കുട്ടിയപ്പന്(67) ആണ് അറസ്റ്റിലായത്. പ്രതിയുടെ കയ്യില്‍ പത്ത് സഞ്ചികളിലായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടി.
ബോഡിയില്‍ നിന്നും കഞ്ചാവുമായി ബോ്ഡിമെട്ട് ചെക്പോസ്റ്റ് തമിഴ്നാട് ബസില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ എകസൈസ് വിഭാഗം നടത്തിയ വാഹനപരിശോധനയിലാണ് പ്രതി വലയിലായത്. നെടുങ്കണ്ടം എക്സൈസ് അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ പി.പി ഉണ്ണികൃഷ്ണന്, പ്രീവന്റിവ് ഓഫീസര്‍മാരായ സേവ്യര്‍ പി.ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജലീല്‍ പിഎം, അനിഷ്കുമാര്‍, അരുണ്‍കുമാര്‍, റെജി എബ്രാഹം, ജോജി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: