ഇടുക്കി: മറയൂരില്‍ വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. പത്തടിപ്പാലം കോഴിമല സ്വദേശി രാജേഷ് (28)ആണ് പിടിയിലായത്. ഇയാളുടെ സമീപവാസിയായ ആന്റണിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ചതിനാണ് അറസ്റ്റ്. ഫെബ്രുവരി 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ വീട്ടിലെത്തിയ രാജേഷ്,
വീടിനുള്ളില്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 16,000 മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. മറ്റൊരു കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഡ്രൈവറായിരുന്ന ഇയാള്‍ ഉടുമലൈയില്‍ ജോലി നോക്കി വരികയായിരുന്നു. മോഷണ ശേഷം നാട്ടിലെത്താതും സംശയത്തിനിടയാക്കിയിരുന്നു. എസ്ഐ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത
ു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: