കൊച്ചി: നീന്തല്‍ക്കുളത്തിലെ സുവര്‍ണ മത്സ്യമായി മാനവേദന്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയാണ് മാനവേദന് മിന്നും താരമായത്.
തേവക്കല്‍ വിദ്യോദയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാനവേദന് മീറ്റില്‍ എറണാകുളത്തിനായാണ് മത്സരിച്ചത്. 100, 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേ, 4-100 മീറ്റര്‍ മെഡ്ലേ, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേകളിലാണ് സ്വര്‍ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ സ്ട്രോക്ക്, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് എന്നിവയില്‍ വെങ്കലവും നേടി.
മീറ്റിലെ പ്രകടനം ജൂലൈയില്‍ പൂനെയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലും ഇടം നേടിക്കൊടുത്തു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ കപ്പല്‍ സാങ്കേതിക വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിന്റെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: