ഫെഡറേഷന്‍ കപ്പ്: ഈസ്റ്റ് ബംഗാളിന് ജയം

Tuesday 9 May 2017 9:54 pm IST

കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ കൊല്‍ക്കത്തയിലെ കരുത്തര്‍ ഈസ്റ്റ് ബംഗാളിന് ജയം. ചെന്നൈ സിറ്റി എഫ്‌സിയെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. ഇന്നെല 27ാം പിറന്നാള്‍ ആഘോഷിച്ച റോബിന്‍ സിങ്ങിന്റെ ഇരട്ട ഗോളുകള്‍ കളിയുടെ വിധിയെഴുതി. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ഈസ്റ്റ് ബംഗാളിന് ആദ്യ ഗോളിനായി ആദ്യ പകുതിയുടെ അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 45ാം മിനിറ്റിലാണ് റോബിന്‍ ചെന്നൈ പ്രതിരോധം പിളര്‍ത്തിയത്. 75ാം മിനിറ്റില്‍ രണ്ടാമതും റോബിന്‍ ലക്ഷ്യം കണ്ടു. രണ്ടു കളികളില്‍ ഒരു സമനിലയടക്കം നാലു പോയിന്റായി ഈസ്റ്റ് ബംഗാളിന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.