കോഴിക്കോട്: മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഇരിയംപാടം, ചെക്യാട് ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, പന്തലായിനി ബ്ലോക്കിലെ വെങ്ങളം എന്നീ വാര്‍ഡുകളില്‍ മെയ് 15ന് വൈകീട്ട് അഞ്ച് മണിക്ക് ശേഷവും 16, 17, 18 തീയതികളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.
വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസവുമാണ് സമ്പൂര്‍ണ മദ്യനിരോധനം.
ഇത് ഉറപ്പുവരുത്തുന്നതിനായി പ്രസ്തുത വാര്‍ഡുകളിലെ ബാറുകള്‍, ഹോട്ടലുകള്‍, പാര്‍ലറുകള്‍, മദ്യവില്പനശാലകള് എന്നിവിടങ്ങളിലെ മദ്യത്തിന്റെ വില്പനയും വിതരണവും നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ട എല്ലാ ലൈസന്‍സികള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണെന്ന് കോഴിക്കോട് അസി. എക്സൈസ് കമീഷണര്‍ക്ക് ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: