ചാവക്കാട്: തിരുവത്ര പുതിയ റയില്‍ യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ഗുണ്ടാസംഘത്തിലെ മൂന്നു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.
തിരുവത്ര സ്വദേശികളായ തേച്ചന് സഫറു (30) തെക്കേപ്പുറത്ത് ഷാനവാസ് (ഷാനു – 30) കടപ്പുറം മുനക്കകടവ് പണ്ടാരത്തില്‍ ഷിഹാബ് (32) എന്നിവരെയാണ് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു സീനിയര്‍ സി.പി.ഒ.ജിജില്‍, സ്ക്വാഡ് അംഗങ്ങളായ ജിബിന്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം.രാത്രി പുതിയറയിലുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയ എടക്കര സ്വദേശി അലിയെ സദാചാര ദോഷം ആരോപിച്ച് സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈയ്യിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കുകയുമായിരുന്നു.
ഇയാളുടെ ഫോട്ടോ മൊബൈല്‍ ഫോണിലെടുത്ത് സൂക്ഷിച്ചിരുന്ന സംഘം കഴിഞ്ഞ ദിവസം വീണ്ടും ഫോണ്‍ ചെയ്ത് 25000 രൂപ ആവശ്യപ്പെടുകയും തരാത്ത പക്ഷം ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതേ തുടര്‍ന്ന് അലി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: