ഫറോക്ക്: ഫറോക്കില്‍ ജപ്പാന് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മത്സരിച്ച് വൈകിപ്പിക്കുന്ന ഇടതു-വലതു മുന്നണികള്‍ക്കെതിരെ ബിജെപി കരുവന്തിരുത്തി ഏരിയാ കമ്മിറ്റി വെസ്റ്റ് നല്ലൂര് പൂത്തോളം അങ്ങാടിയില്‍ ജനകീയ ധര്‍ണ നടത്തി. ബിജെപി ബേപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നാരങ്ങയില്‍ ശശിധരന് ഉദ്ഘാടനം ചെയ്തു. ബിജെപി ഏരിയാ പ്രസിഡന്റ് ഉണ്ണി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് വി. മോഹനന്, കൗണ്‍സിലര്‍ ഷിജിത്ത് പൊന്നേംപറമ്പത്ത്, ശശിധരന് മാടാങ്കൊല്ലന്, പി. വിജയ്, വിനോദ് കപ്പുറത്ത്, ഷിജു തറോല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: