നവകേരള മിഷന്‍ സമിതികള്‍ രൂപീകരിച്ചു

Tuesday 9 May 2017 10:03 pm IST

കോഴിക്കോട്: ജില്ലയില്‍ നവകേരള മിഷന്റെ ജില്ലാതല മിഷനും ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം മിഷനുകളുടെ ജില്ലാതല കര്‍മ്മസേനകളും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. നവകേരള മിഷന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണെ അധ്യക്ഷനായും ജില്ലാ കളക്ടറെ മിഷന്‍ സെക്രട്ടറിയായും എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയവരെ അംഗങ്ങളായും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാതല മിഷന്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണും ദാരിദ്ര ലഘൂകരണം പ്രൊജക്ട് ഡയറക്ടര്‍ കണ്‍വീനറായുമുള്ളതാണ് ലൈഫ് മിഷന്റെ ജില്ലാതല കര്‍മ്മ സേന. ആര്‍ദ്രം മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറായും കര്‍മ്മസേന രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ ജില്ലാതല കര്‍മ്മ സേനയും രൂപീകരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ജില്ലാകളക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്വീനറുമായി ജില്ലാതല കര്‍മ്മസേന രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.