കുടിവെള്ളക്ഷാമത്തിന് പരിഹാരമായില്ല

Tuesday 9 May 2017 10:23 pm IST

കൂറ്റനാട്: പട്ടിത്തറ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പല പദ്ധതികളും വെള്ളമില്ലാത്തതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ഇതോടെ ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിലെ കക്കാട്ടിരിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതി നിലച്ചമട്ടാണ്.കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ദിവസം ടാങ്കിലേക്ക് വെള്ളമെത്തിച്ച് വിതരണം ആരംഭിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടിവെള്ള വിതരണം നടന്നില്ല. പോരായ്മകള്‍ പരിഹരിച്ച് പദ്ധതിയുടെ പ്രയോജനം കാര്യക്ഷമമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.