പെന്‍ഷന്‍ അദാലത്ത്

Tuesday 9 May 2017 10:38 pm IST

തിരുവനന്തപുരം: നഗരസഭയില്‍ കുടിശ്ശികയായി കിടക്കുന്ന പെന്‍ഷന്‍ അപേക്ഷകളില്‍  തീര്‍പ്പ് കല്‍പ്പിക്കുന്നതിന് 22, 23, 24 തീയതികളില്‍ പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മുന്‍കൂട്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ അദാലത്തില്‍പരിഗണിക്കുകയുള്ളൂ. സോണല്‍ ഓഫീസുകളിലും, മെയിന്‍ ഓഫീസിലും, കൗണ്‍സിലര്‍മാര്‍ വഴിയും മേയ് 15-ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നഗരസഭയില്‍ നിന്നും ഒരു തവണയെങ്കിലും പെന്‍ഷന്‍ തുക കൈപ്പറ്റിയവരും, വിവിധ കാരണങ്ങളാല്‍ ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാത്തവരുമായ ഗുണഭോക്താക്കള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. അദാലത്തില്‍ നല്‍കുന്ന പരാതിയില്‍ പരാതിക്കാരന്റെ പേര്, പെന്‍ഷന്‍ ഐഡി നമ്പര്‍, പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, പരാതിയുടെ ചുരുക്കം എന്നിവ രേഖപ്പെടുത്തിയിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.