കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിനു തുടക്കമായി

Thursday 18 May 2017 9:54 pm IST

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനം ഏറ്റുമാനൂരില്‍ വിചാരസന്ധ്യ
സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.എം.ഗോപി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 51-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ഏറ്റുമാനൂര്‍ ബ്രാഹ്മണസമൂഹമഠം ഹാളില്‍ വിചാരസന്ധ്യ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.എം.ഗോപി ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ അദ്ധ്യക്ഷന്‍ പി.ആര്‍.ജനാര്‍ദ്ദനന്‍ നായര്‍ അദ്ധ്യക്ഷനായി. ഈശ്വര സങ്കല്പവും, ക്ഷേത്രാരാധനയും എന്ന വിഷയത്തില്‍ ഡോ.പി.വി. വിശ്വനാഥന്‍ നമ്പൂതിരി പ്രഭാഷണം നടത്തി.

ഇന്ന് നന്ദാവനം ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5ന് വിചാരസഭയില്‍ ക്ഷേത്രം ക്ഷേത്രവിശ്വാസികള്‍ക്ക് എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലപ്രഭാഷണം നടത്തും. വിചാരസഭയുടെ ഉദ്ഘാടനം ചലച്ചിത്ര നടന്‍ കൃഷ്ണപ്രസാദ് നിര്‍വഹിക്കും. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഹേമന്ത് കുമാര്‍ അദ്ധ്യക്ഷനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.