തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കാലാവസ്ഥാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 134 സ്റ്റേഷനുകള്‍ സംസ്ഥാനത്തുണ്ട്.
മലപ്പുറം കരുവാരക്കുണ്ടില്‍ സ്റ്റേഷന് പ്രവര്‍ത്തിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനെതിരെ അപ്പീലിന് പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ കര്‍ഷകരെയും അംഗങ്ങളാക്കാന്‍ കൃഷിഭവന് ശില്പശാലകള് സംഘടിപ്പിക്കും.
രൂക്ഷമായ വരള്‍ച്ചമൂലം സംസ്ഥാനത്ത് 107316.59 ഏക്കര്‍ കൃഷി നശിച്ചു. 784.6 കോടി രൂപയുടെ ധനസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: