കളമശേരി: ഇടപ്പള്ളിയിലേയും കളമശേരിയിലേയും മേല്‍പ്പാലങ്ങളില്‍ ലോറികള്‍ അപകടത്തില്‍പ്പെട്ട് ഒരു കാറടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഇടപ്പള്ളിയില്‍ മേല്‍പ്പാലത്തിന് മുകളിലും സൗത്ത് കളമശേരിയില്‍ പാലത്തിന് അടിയിലുമാണ് അപകടം സംഭവിച്ചത്. അപകടങ്ങളില്‍ ആര്‍ക്കും പരിക്കില്ല.
സൗത്ത് കളമശേരിയിലെ മേല്‍പ്പാലത്തിനടിയിലൂടെ വന്ന ലോറിയുടെ മുകള്ഭാഗം ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ പിന്‍ഭാഗവും 2 ബൈക്കുകളും തകര്‍ന്നു. രാത്രി 2 മണിക്കാണ് അപകടം നടന്നത്.
ഈ പാലത്തിനടിയിലെ താഴ്ന്ന ഭാഗം ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. പൊതുമരാമത്ത് ഇതുവരെയും തയ്യാറാകാത്ത സ്ഥിതിക്ക് നഗരസഭ സ്വന്തമായി മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുമെന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ അറിയിച്ചു. ലുലു മാളിന് മുന്നില്‍ മേല്‍പ്പാലത്തിന് മുന്നിലെ കൈവരിയിലാണ് മറ്റൊരു ലോറി അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് പരിക്കില്ല. ഇടപ്പള്ളി ട്രാഫിക് പോലീസ് നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: