ആലുവ: ഭാര്യയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ചാലയ്ക്കല്‍ റബ്ബര്‍ മാര്‍ക്ക് ഗോഡൗണിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ലുകള്‍ തല്ലിയുടച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലയ്ക്കല്‍ കുന്നത്തേരി തടത്തില്‍പുരയിടം വീട്ടില്‍ ലത്തീഫ് മീതിയന്‍പിള്ള (47) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏഴിന് രാത്രിയാണ് സംഭവം. ചില്ല് തല്ലിപ്പൊട്ടിച്ചതിന് പുറമെ ചെടിച്ചട്ടികളും മറ്റും തല്ലിയുടച്ചിരുന്നു. കമ്പനിയിലെ ജീവനക്കാരിയായ പ്രതിയുടെ ഭാര്യക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രകോപിതനായാണ് നാശനഷ്ടം വരുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആലുവ അഡീ. എസ്. ഐ ലാലുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 10 ദിവസത്തേക്ക് കീഴ്മാട് വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: