കൊല്ലം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം സര് സിപി യുടെ അതി കിരാതമായ ഭരണത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎംഹസന്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസന്. ഇത് ജനാധിപത്യ സര്‍ക്കാരല്ല, പിണറായി വിജയന്റെ ഏകാധിപത്യ സര്‍ക്കാരാണ്. 11 മാസത്തെ ഇടതുഭരണം കൊണ്ട് സര്‍വമേഖലകളും താറുമാറായിരിക്കുന്നു. പക്ഷേ ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസില്ല.
പിണറായിയും എം.എം.മണിയും മന്ത്രിസഭയില്‍ ഉള്ളിടത്തോളം കാലം ഇടതുസര്‍ക്കാര്‍ തനിയെ നാറിപ്പുഴുത്ത് താഴെ വീഴുമെന്ന് ഹസന് ചൂണ്ടിക്കാട്ടി. നേതൃ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: