കോട്ടയം: ജന്മഭൂമിയുടെ പ്രഥമ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. പുരസ്കാര നിര്‍ണ്ണയ സമിതി ചെയര്മാന് വിജി തമ്പി , സമിതി അംഗം ഷാജി കൈലാസ് എന്നിവരാണ് പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളെ അടിസ്ഥാനമാക്കി,മികച്ച സിനിമ, സംവിധായകന്, ജനപ്രിയ സിനിമ, ജനപ്രിയ സംവിധായകന്, നടന്, നടി, സഹനടന്‍, സഹനടി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗായകന്, ഗായിക, ക്യാമറമാന്, ബാലതാരം എന്നിങ്ങനെ പതിനഞ്ച് അവാര്‍ഡുകളാണ് നല്‍കുക. മെയ് 28ന് കോട്ടയത്ത് ‘ലെജന്‍ഡ്സ് ഓഫ് കേരള’ അവാര്‍ഡ് നൈറ്റില്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: