ട്രംപുമായി റഷ്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും

Wednesday 10 May 2017 8:47 am IST

വാഷിംഗ്ടണ്‍: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈറ്റ് ഹൗസില്‍ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. ചൊവാഴ്ച അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ച ലവോര്‍വ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന ആര്‍ട്ടിക് മേഖലയിലെ മന്ത്രിതല ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് ലവോര്‍വ് അമേരിക്കയില്‍ എത്തിയിട്ടുള്ളത്. നേരത്തെ സിറിയന്‍ വിഷയത്തിലടക്കം ലവോര്‍വിന്റെ നിലപാടുകള്‍ അമേരിക്ക പാടെ തള്ളിയിരുന്നു. സിറിയന്‍ പ്രശ്‌നത്തില്‍ ടില്ലേഴ്‌സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അമേരിക്ക സിറിയക്കെതിരായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ലവോര്‍വിന്റെ പ്രസ്താവനകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.